Currency

പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Wednesday, March 1, 2017 10:17 am

ഗാര്‍ഹിക ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്ക് 90 രൂപയും വാണിജ്യ ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്ക് 148 രൂപയുമാണ് സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്ക് 90 രൂപയും വാണിജ്യ ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്ക് 148 രൂപയുമാണ് സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 90 രൂപ വര്‍ധിപ്പിച്ചതോടെ 764 രൂപ 50 പൈസയാണ് പുതുക്കിയ നിരക്ക് പ്രകാരം നല്‍കേണ്ടത്.

വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറിന് 148 രൂപ വര്‍ധിപ്പിച്ചതോടെ 1386 രൂപയായി സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഉയര്‍ന്നു. നേരത്തെ 2017- 18ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് പാചകവാതകത്തിന്റെ വില സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയും വര്‍ധിപ്പിച്ചിരുന്നു.

ഒരു മാസത്തിനിടയ്ക്ക് രണ്ടാമത്തെ തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധനയാണ് പാചക വാതക വിലവര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x