Currency

കണ്ണൂരില്‍ നിന്നും മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താന്‍ ഗോ എയറിന് അനുമതി

സ്വന്തം ലേഖകന്‍Saturday, December 15, 2018 11:48 am

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും സൗദിയിലെ ദമാമിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറിന് അനുമതി. ചില ഗള്‍ഫ് സെക്ടറുകളിലേക്ക് ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് സൗദിയിലേക്കുള്ള സര്‍വീസിനുള്ള അനുമതി ലഭിക്കുന്നത്. കണ്ണൂരില്‍ നിന്നും മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താനുള്ള അനുമതിയാണ് ഗോ എയറിന് വ്യോമയാന മന്ത്രാലയം നല്‍കിയിരിക്കുന്നത്.

മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് അനുമതിയാണ് ഗോഎയറിന് ലഭിച്ചത്. പുതിയ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുമായി ആദ്യ ദിനം തന്നെ റിയാദില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. പുതുവര്‍ഷ സമ്മാനമെന്നോണം ജനുവരി ആദ്യ വാരത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് ഗോ എയര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ബജറ്റ് എയര്‍ ലൈനായ ഗോ എയറിന് ഗള്‍ഫിലെ മറ്റു സെക്ടറുകളിലേക്ക് നിരവധി സര്‍വീസുകള്‍ ഉണ്ടെങ്കിലും ഇതാദ്യമായാണ് സൗദിയിലേക്ക് പറക്കാനൊരുങ്ങുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x