Currency

ഗോ എയറിന്റെ ആദ്യ ദമ്മാം- കണ്ണൂര്‍ സര്‍വീസിന് തുടക്കം

സ്വന്തം ലേഖകന്‍Friday, December 20, 2019 10:44 am

കണ്ണൂര്‍: സൗദിയിലെ ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വീസിന് തുടക്കമായി. ഗോ എയറാണ് ആദ്യമായി ദമ്മാമില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിച്ചത്. ആഴ്ചയില്‍ നാല് ദിവസങ്ങളിലാണ് കണ്ണൂരില്‍ നിന്ന് ദമ്മാമിലേക്കും തിരിച്ചും സര്‍വീസ് നടത്തുക. കണ്ണൂര്‍ വിമാനത്താവളം തുറന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് ദമ്മാമില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് ഗോ എയറിന്റെ ജി 8060 വിമാനം കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് സൗദി സമയം 8.55ന് ദമ്മാമില്‍ എത്തിയത്. തിരിച്ച് 9.55 ന് ദമ്മാമില്‍ നിന്നുള്ള ആദ്യ യ്ത്രക്കാരുമായി വിമാനം കണ്ണൂരിലേക്ക് പറന്നു. ആദ്യ സര്‍വീസിന്റെ ഫ്ളാഗ് ഓഫ് മജുദൂഹി ഗ്രൂപ്പ സി.ഇ.ഒ ഇബ്രാഹീം അല്‍ മജ്ദൂഹി നിര്‍വ്വഹിച്ചു. ഗോ എയര്‍ ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ ജലീല്‍ ഖാലിദ്, അര്‍ജ ഗ്രൂപ്പ് ഡയറക്ടര്‍ സയിദ് അല്‍തമശ് എന്നിവര്‍ സംബന്ധിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x