ആധാര്‍ അപേക്ഷകള്‍ സാക്ഷ്യപ്പെടുത്താനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കാനും അംഗീകൃത ബാങ്ക്, പോസ്റ്റ് ഓഫിസ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധികാരം നല്കാന് തീരുമാനം.
ന്യൂഡല്‍ഹി: ആധാര്‍ അപേക്ഷകള്‍ സാക്ഷ്യപ്പെടുത്താനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കാനും അംഗീകൃത ബാങ്ക്, പോസ്റ്റ് ഓഫിസ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധികാരം നല്കാന് തീരുമാനം. യു.ഐ.ഡി.എ.ഐ (സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് വിതരണ അതോറിറ്റി)ന്റെയാണ് ഇത് സംബന്ധിച്ച തീരുമാനം. ബയോമെട്രിക് അടക്കം വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ സുതാര്യത ഉറപ്പാക്കാനാണ് ഇതെന്ന് സി.ഇ.ഒ അജയ്ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.
നിലവില്‍ സ്വകാര്യഏജന്‍സികള്‍ വിവരം ശേഖരിക്കുകയും ഇവ പിന്നീട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തുകയുമാണ് ചെയ്യുന്നത്. സ്വകാര്യ ഏജന്‍സികള്‍ വിവരം ശേഖരിക്കുമ്പോള്‍ സുധാര്യത നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെതുടര്‍ന്ന് ഇത്തരം വിവരശേഖരണകേന്ദ്രങ്ങള് സര്‍ക്കാര്‍- മുനിസിപ്പല്‍ കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് നേരത്തേ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.
പുതിയ തീരുമാനമനുസരിച്ച് ബാങ്ക്-പോസ്റ്റ് ഓഫിസ്-സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആധാര്‍ പേരുചേര്‍ക്കല്‍ അപേക്ഷയും വിവരം കൂട്ടിച്ചേര്‍ക്കല്‍ അപേക്ഷയും അംഗീകരിച്ച് ഒപ്പുവെക്കാം. വരുന്ന ജനുവരി മുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നും പാണ്ഡെ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.