Currency

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ ശുപാര്‍ശ

സ്വന്തം ലേഖകന്‍Thursday, June 1, 2017 12:15 pm

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിതി ആയോഗ് ശുപാര്‍ശ ചെയ്തു. ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജപ്പാന്‍ എയര്‍ലൈന്‍, ആസ്ട്രിയന്‍ എയര്‍ തുടങ്ങി നിരവധി സര്‍വീസുകള്‍ നഷ്ടത്തിലായതിനെതുടര്‍ന്ന് നേരത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന ഓഹരികള്‍ വിറ്റഴിച്ച് കമ്പനി സ്വകാര്യവത്കരിക്കുകയും പിന്നീട് ലാഭത്തിലാവുകയും ചെയ്തിരുന്നു. ഇതേ മാതൃക തന്നെ സ്വീകരിക്കാനാണ് നിതി ആയോഗ് ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ വ്യോമയാന സര്‍വീസായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിതി ആയോഗ് ശുപാര്‍ശ ചെയ്തു. എയര്‍ ഇന്ത്യ വര്‍ഷങ്ങളായി നഷ്ടത്തിലായതിനെ തുടര്‍ന്നാണ് സ്വകാര്യ വത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കേന്ദ്രം ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തി വരികയാണ്. അതേസമയം ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജപ്പാന്‍ എയര്‍ലൈന്‍, ആസ്ട്രിയന്‍ എയര്‍ തുടങ്ങി നിരവധി സര്‍വീസുകള്‍ നഷ്ടത്തിലായതിനെതുടര്‍ന്ന് നേരത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന ഓഹരികള്‍ വിറ്റഴിച്ച് കമ്പനി സ്വകാര്യവത്കരിക്കുകയും പിന്നീട് ലാഭത്തിലാവുകയും ചെയ്തിരുന്നു.

ഇതേ മാതൃക തന്നെ സ്വീകരിക്കാനാണ് നിതി ആയോഗ് ആവശ്യപ്പെട്ടിരിക്കുന്നത്. 50,000 കോടിയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. ഇതില്‍ 22,000 കോടി വിമാനം വാങ്ങുന്നതിനായി വായ്പ എടുത്തിട്ടുള്ളതാണ്. ഇതിന്റെ വാര്‍ഷിക പലിശയായി 4,500 കോടി എയര്‍ ഇന്ത്യ നല്‍കുന്നുണ്ട്. അതിനിടെ യുപിഎ ഭരണകാലത്ത് 111 വിമാനങ്ങള്‍ 70,000 രൂപയ്ക്ക് വാങ്ങിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x