സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയതിന് പിറകെ ചെക്ക് വഴിയുള്ള പണമിടപാടുകളും നിരോധിക്കാനൊരുങ്ങുന്നു. രാജ്യത്ത് 95 ശതമാനവും പണം, ചെക്ക് ഇടപാടുകളാണ് നിലവില്‍ നടക്കുന്നത്.
ന്യൂഡല്‍ഹി: സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയതിന് പിറകെ ചെക്ക് വഴിയുള്ള പണമിടപാടുകളും നിരോധിക്കാനൊരുങ്ങുന്നു. രാജ്യത്ത് 95 ശതമാനവും പണം, ചെക്ക് ഇടപാടുകളാണ് നിലവില്‍ നടക്കുന്നത്. നോട്ട് അസാധുവാക്കിയതിനുശേഷം ചെക്ക് ഇടപാടുകളില്‍ വര്‍ധനവുമുണ്ടായിട്ടുണ്ട്.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖന്ദന്‍വാള്‍ പറഞ്ഞു. കറന്‍സി നോട്ട് അച്ചടിക്കുന്നതിനായി സര്‍ക്കാര്‍ 25,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. നോട്ടുകള്‍ക്ക് സുരക്ഷ ഒരുക്കാനും വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുമായി 6000 കോടി രൂപ വേറെയും ചെലവാക്കുന്നു. ഇത് ഒഴിവാക്കുകകൂടി സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഉപഭോക്താവില്‍നിന്ന് ഈടാക്കുന്ന സേവന നിരക്ക് ഒഴിവാക്കിയാല്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഈതുക നല്‍കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.