Currency

രാജ്യത്തെ പ്രധാന സോഫ്റ്റ് ഡ്രിങ്കുകളിൽ മാരകവിഷാംശമെന്ന് കണ്ടെത്തൽ

സ്വന്തം ലേഖകൻThursday, October 6, 2016 5:54 pm

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രഗ്സ് ടെക്ക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ന്യൂഡൽഹി: രാജ്യത്തെ മുൻനിര സോഫ്റ്റ് ഡ്രിങ്ക് നിർമ്മാതാക്കളായ പെപ്സിക്കോയുടേയും കൊക്ക കോളയുടേയും പെപ്സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്പ്രൈറ്റ്, സെവന്‍അപ്പ് എന്നിവയടക്കം അഞ്ച് പാനീയങ്ങളിൽ മാരക വിഷാംശമുണ്ടെന്ന് കേന്ദ്രസർക്കാർ കണ്ടെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രഗ്സ് ടെക്ക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

പെപ്സിക്കോയാണ് മൗണ്ടെയ്ന്‍ ഡ്യൂ, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ നിര്‍മ്മാതാക്കള്‍. സ്പ്രൈറ്റ് നിര്‍മ്മിക്കുന്നത് കൊക്ക കോളയും. കഴിഞ്ഞ ഫെബ്രുവരി മാര്‍ച്ച്‌ മാസങ്ങളിൽ ഇവയുടെ സാമ്പിളുകളിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ലെഡ്ഡ്,ക്രോമിയം, കാഡ്മിയം തുടങ്ങി അഞ്ച് വിഷ വസ്തുക്കള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x