Currency

ഇന്ത്യയിൽ ജഡ്ജിമാർക്ക് തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തുന്നു

സ്വന്തം ലേഖകൻMonday, October 10, 2016 5:23 pm

മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതിവരെയുള്ള ജഡ്ജിമാർക്ക് തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തുന്നു. ജഡ്ജിമാർക്ക് ഇത്തരത്തിൽ നമ്പർ നൽകി ദേശീയ ജുഡിഷ്യല്‍ ഡാറ്റ ഗ്രിഡ് ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ന്യൂഡൽഹി: മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതിവരെയുള്ള ജഡ്ജിമാർക്ക് തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തുന്നു. ജഡ്ജിമാർക്ക് ഇത്തരത്തിൽ നമ്പർ നൽകി ദേശീയ ജുഡിഷ്യല്‍ ഡാറ്റ ഗ്രിഡ് ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പൊതുജനങ്ങള്‍ക്ക് ജഡ്ജിമാരെ കുറിച്ചും, അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, നല്‍കുന്ന വിധികളെ കുറിച്ചുമൊക്കെ വിശദമായ വിവരങ്ങള്‍ ഇതുവഴി ലഭ്യമാകും.

സുപ്രീംകോടതിയിലും 24 ഹൈക്കോടതികളിലുമായി 650 ജഡ്ജിമാരും കീഴ്ക്കോടതികളില്‍ 16,000 ജഡ്ജിമാരുമാണ് രാജ്യത്താകെയുള്ളത്. ഇതിനുപുറമേ നിരവധി ട്രൈബ്യൂണലുകളും തര്‍ക്കപരിഹാര കോടതികളുമുണ്ട്. ജഡ്ജിമാരെ നിരീക്ഷിക്കാനായി നേരത്തെയും കേന്ദ്രസർക്കാർ നീക്കങ്ങൾ നടത്തിയിരുന്നു. മുമ്പ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജുഡിഷ്യല്‍ കമ്മിഷന്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.  ഇതേതുടർന്നാണു ഇപ്പോൾ ഈ നീക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x