Currency

എയര്‍ ഇന്ത്യ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഒരുമിച്ച് വില്‍ക്കും

സ്വന്തം ലേഖകന്‍Sunday, December 3, 2017 10:12 am

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഒരുമിച്ച് വില്‍ക്കും. താല്‍പര്യമുള്ളവര്‍ക്ക് ഇവ ഒരുമിച്ച് വാങ്ങാമെന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. മാത്രവുമല്ല കമ്പനിയ്ക്ക് കീഴിലുള്ള അഞ്ച് അനുബന്ധ സംരംഭങ്ങളും വിറ്റഴിച്ചേക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ്, എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വ്വീസസ്, അലിയന്‍സ് എയര്‍, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയാണ് അനുബന്ധ സംരംഭങ്ങള്‍.

50,000 കോടി രൂപയുടെ കടബാധ്യതയെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ വല്‍ക്കാനൊരുങ്ങുന്നത്. അതേസമയം ഏതൊക്കെ അനുബന്ധ സംരംഭങ്ങള്‍ പ്രത്യേകം വില്‍ക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ടാറ്റാ ഗ്രൂപ്പും വിമാന കമ്പനിയായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

കമ്പനിയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുകയാണോ, ഭാഗികമായാണോ വില്‍ക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ എട്ടു മാസത്തിനുള്ളില്‍ ഓഹരി വില്‍പ്പന നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x