പ്രാദേശികതലത്തില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ലെവി ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
ന്യൂഡല്‍ഹി : വിമാനയാത്രകള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സർക്കാർ തീരുമാനം. ഇതോടെ വിമാനയാത്രയ്ക്ക് ചെലവേറുമെന്ന് ഉറപ്പായി. പ്രാദേശികതലത്തില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ലെവി ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. പ്രധാന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ 8500 രൂപയാണ് ലെവിയായി ഒടുക്കേണ്ടതെന്ന് വ്യോമയാന സെക്രട്ടറി അറിയിച്ചു. 400 കോടി അധികവരുമാനം ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
1500ല്‍ അധികം കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിമാനങ്ങളാണ് ഈ ചെലവ് വഹിക്കേണ്ടി വരിക. ഇതുമൂലം ഒരാളുടെ യാത്രാചെലവില്‍ 60 രൂപയുടെ വര്‍ധനവുണ്ടാകും. കൂടാതെ, 1000 കിലോമീറ്റര്‍ വരെയുള്ള വിമാന സര്‍വീസുകള്‍ 7500 രൂപ അധികമായി ഒടുക്കുകയും വേണം. യാത്രക്കാരനിൽ നിന്നും തന്നെയാകും ഇതും വിമാന കമ്പനികൾ ഈടാക്കുക എന്നതിനാൽ വിമാനയാത്രികരെ ഈ തീരുമാനം ബാധിക്കുമെന്ന് ഉറപ്പാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.