Currency

സർക്കാർ ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം വെട്ടിക്കുറച്ചു

സ്വന്തം ലേഖകൻSunday, October 23, 2016 2:12 pm

തിരുവനന്തപുരം: സർവീസിലിരിക്കെ മരിക്കുന്ന സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് നൽകിവരുന്ന ധനസഹായം സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. ഇനി മുതല്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 30 ശതമാനമാണ് ധനസഹായമായി നൽകുക. നേരത്തെ ഇത് അടിസ്ഥാന ശമ്പളമായിരുന്നു.

പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വന്നതോടെ സര്‍വ്വീസിലിരിക്കെ ഉദ്യോഗസ്ഥന്‍ മരിച്ചാല്‍ കുടുംബത്തിന് ധനസഹായം നല്‍കേണ്ടതില്ലെന്നുമാണ് പുതിയ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x