
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ നയങ്ങളേയും നടപടികളേയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കാന്‍ പാടില്ലെന്നതാണ് പ്രധാന നിയന്ത്രണം. ഭരണ പരിഷ്‌കാര കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പ്രത്യേകം വ്യക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഏതെങ്കിലും സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മേലുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. മാത്രവുമല്ല നടപടി സ്വീകരിച്ചില്ലെങ്കില്‍ ഗുരുതര വീഴ്ചയായി കണക്കാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.