Currency

നവംബര്‍ 30 വരെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പിഴ ഈടാക്കുകയില്ല

സ്വന്തം ലേഖകൻSunday, November 13, 2016 11:35 am

നോട്ടുകള്‍ക്ക് ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ കെട്ടിട നികുതി, വൈദ്യുതി ബില്‍, വെള്ളക്കരം, ടെലഫോണ്‍ ബില്‍, മോട്ടോര്‍ വാഹന നികുതി എന്നിങ്ങനെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് അടക്കേണ്ട ഫീസുകൾ നവംബർ 30 പിഴയില്ലാതെ അടയ്ക്കാൻ സമയം നൽകും.

തിരുവനന്തപുരം: നവംബര്‍ 30 വരെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പിഴ ഈടാക്കുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നോട്ടുകള്‍ക്ക് ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ കെട്ടിട നികുതി, വൈദ്യുതി ബില്‍, വെള്ളക്കരം, ടെലഫോണ്‍ ബില്‍, മോട്ടോര്‍ വാഹന നികുതി എന്നിങ്ങനെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് അടക്കേണ്ട ഫീസുകൾ നവംബർ 30 പിഴയില്ലാതെ അടയ്ക്കാൻ സമയം നൽകുമെന്നാണ് അദ്ദേഹം അറിയിച്ചത്.

അതേസമയം വാറ്റ്, എക്സൈസ് നികുതികള്‍ക്ക് ഇളവ് ബാധകമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നോട്ട് പിന്‍വലിക്കല്‍ മൂലം സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും അതിനാൽ പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം ഡിസംബര്‍ 30 വരെ നീട്ടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രിയെ കണ്ട് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x