വ്യത്യസ്തമായ രീതിയിലൂടെ നികുതി വെട്ടിപ്പ് പിടികൂടുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നികുതിദായകര്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും മറ്റും വിലയിരുത്തി ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ ആലോചന.
ന്യൂഡല്‍ഹി: നികുതി വെട്ടിപ്പുകാരെ ഇനി ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ബാങ്ക് പോലുള്ള പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായ രീതിയിലൂടെ നികുതി വെട്ടിപ്പ് പിടികൂടുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
നികുതിദായകര്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും മറ്റും വിലയിരുത്തി ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ ആലോചന. വിലകൂടിയ ആഢംബര കാറുകള്‍, നക്ഷത്ര ഹോട്ടലുകളില്‍ അവധിക്കാലം ചെലവഴിച്ചതിന്റെ ഫോട്ടോ തുടങ്ങിയവ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്നവര്‍ ഇനിമുതല്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളാകും.
ഇവര്‍ സമര്‍പ്പിച്ചിട്ടുള്ള വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റും പരിശോധിച്ച് സര്‍ക്കാര്‍ നടപിടിയെടുക്കും. വീടും സ്ഥാപനങ്ങളുമൊന്നും റെയ്ഡ് ചെയ്യാതെ അവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പുതിയ രീതി സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.