Currency

മണിക്കൂറിന് 2500 രൂപ; കുറഞ്ഞ നിരക്കിൽ വിമാനയാത്രയൊരുക്കി ഉഡാൻ പദ്ധതി

സ്വന്തം ലേഖകൻSaturday, October 22, 2016 11:02 am

ഒരു വിമാനത്തില്‍ കുറഞ്ഞത് 9 സീറ്റും പരമാവധി 40 സീറ്റുമായിരിക്കും ഇപ്രകാരം കുറഞ്ഞ നിരക്കില്‍ മാറ്റിവെക്കുക.

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്ര പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന ഉഡാൻ പദ്ധതിയിൽ എയർ ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കും.  ചെറു നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രാദേശിക വിമാന സർവ്വീസ് പദ്ധതിയാണ് ഉഡാൻ. ജനുവരിയിൽ ആരംഭിക്കുന്ന പദ്ധതിപ്രകാരം പരമാവധി 2500 രൂപയ്‌ക്ക് വിമാനത്തിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 500 കിലോമീറ്റർ,ഹെലികോപ്‌ടറിൽ അരമണിക്കൂർ യാത്ര ചെയ്യാം.

1420-3,500 പരിധിയിലാണ് ഈ റൂട്ടുകളിലെ യാത്രാ നിരക്കെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഒരു വിമാനത്തില്‍ കുറഞ്ഞത് 9 സീറ്റും പരമാവധി 40 സീറ്റുമായിരിക്കും ഇപ്രകാരം കുറഞ്ഞ നിരക്കില്‍ മാറ്റിവെക്കുക. ബാക്കിവരുന്ന സീറ്റുകളില്‍ സാധാരണ നിരക്ക് നല്‍കേണ്ടിവരും. പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കുന്നതുമായിരിക്കും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x