Currency

എ.ടി.എമ്മില്‍ നിന്ന് 2500 രൂപ പിന്‍വലിക്കാം; 4500 രൂപ വരെ മാറ്റി വാങ്ങാം

സ്വന്തം ലേഖകൻSunday, November 13, 2016 11:07 pm

എ.ടി.എമ്മില്‍ നിന്ന് പ്രതിദിനം 2500 രൂപ പിന്‍വലിക്കാനും ബാങ്കില്‍ നിന്ന് ആഴ്ചയില്‍ 24000 രൂപ വരെ പിന്‍വലിക്കാനും കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കി.

ന്യൂഡൽഹി: എ.ടി.എമ്മില്‍ നിന്ന് പ്രതിദിനം 2500 രൂപ പിന്‍വലിക്കാനും ബാങ്കില്‍ നിന്ന് ആഴ്ചയില്‍ 24000 രൂപ വരെ പിന്‍വലിക്കാനും കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കി. അസാധുവാക്കിയ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ പ്രതിദിനം 4500 രൂപ വരെ മാറ്റി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

മുതിര്‍ന്ന് പൗരന്‍മാര്‍ക്കും നോട്ട് മാറ്റാന്‍ എത്തുന്നവര്‍ക്കും പ്രത്യേക ക്യു എര്‍പ്പെടുത്തണം, ആശുപത്രികള്‍ക്കും വ്യാപാര സ്ഥാനങ്ങളും ചെക്കുകൾ സ്വീകരിക്കണം, പ്രതിസന്ധി രൂക്ഷമായ മേഖലകളെക്കുറിച്ച്‌ ചീഫ് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കണം തുടങ്ങിയ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

നോട്ടുകൾ പിൻ വലിച്ചതിനു പിന്നാലെ ജനങ്ങളെ ദുരിതത്തിലാക്കിക്കൊണ്ട് പഴയ നോട്ടുകള്‍ 4000 രൂപ വരെ മാത്രമേ മാറ്റി നൽകാവൂ എന്ന നിർദേശം കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് നൽകിയിരുന്നു. എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2000 രൂപയാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലാണിപ്പോൾ അഞ്ഞൂറ് രൂപ കൂട്ടി നൽകിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x