ചരക്കു സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നികുതി സമന്വയിപ്പിച്ച് ഒരു ദേശീയ സെയിൽസ് ടാക്‌സ് കൊണ്ടുവരുന്നതിനുമായി നടപ്പാക്കുന്ന ജി.എസ്.ടി ബില്ലിന് രാഷ്ടപതി അംഗീകാരം നൽകി
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) രാഷ്ടപതി അംഗീകരിച്ചു. ചരക്കു സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നികുതി സമന്വയിപ്പിച്ച് ഒരു ദേശീയ സെയിൽസ് ടാക്‌സ് കൊണ്ടുവരുന്നതിനുമായി നടപ്പാക്കുന്ന ജി.എസ്.ടി ബില്ലിന് രാഷ്ടപതി അംഗീകാരം നൽകിയതോടെ സര്‍ക്കാര്‍ ജി.എസ്.ടി കൗണ്‍സില്‍ രൂപവത്കരിച്ച് വൈകാതെ വിജ്ഞാപനമിറക്കും.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ പരോക്ഷ നികുതികളായ വാറ്റ്, എക്സൈസ് ഡ്യൂട്ടി, സേവനനികുതി, കേന്ദ്ര വില്‍പന നികുതി, അധിക കസ്റ്റംസ് തീരുവ, പ്രത്യേക കസ്റ്റംസ് ഡ്യൂട്ടി എന്നിവയെല്ലാം ഇല്ലാതാവും. നേരത്തെ, പാര്‍ലമെന്‍റിനു പുറമെ, ഭരണഘടന വ്യവസ്ഥ ചെയ്യുന്ന പ്രകാരം പകുതിയിലധികം നിയമസഭകളും ബില്‍ അംഗീകരിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.