Currency

ഇന്ത്യയിലേക്കു പണം അയക്കുമ്പോൾ വിദേശ ഇന്ത്യക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻMonday, September 11, 2017 10:07 pm

വിദേശത്തു നിന്നും നാട്ടിലേക്കു പണം അയക്കുക എന്നത് ഇപ്പോൾ ലളിതമായി പ്രക്രിയയാണ്. എങ്കിലും ചില കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നാട്ടിലേക്കു പണം അയക്കുമ്പോൾ ഉണ്ടാകുന്ന അനാവശ്യചെലവുകൾ ഇല്ലാതാക്കാൻ സഹായിക്കും.

വിദേശത്തു കഴിയുന്ന സ്വന്തം പൗരന്മാരിൽ നിന്നും നാട്ടിലേക്കു അയച്ചുകിട്ടുന്ന പണത്തിന്റെ കാര്യത്തിൽ ലോകത്ത് മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രവാസികളും നാട്ടിലെ അവരുടെ കുടുംബവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ തെളിവായി ഇതിനെ കാണാം എന്നതിനൊപ്പം രാജ്യത്തിന്റെ സമ്പത്ത്ഘടനയ്ക്ക് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം കരുത്തു പകരുന്നു. വിദേശത്തു നിന്നും നാട്ടിലേക്കു പണം അയക്കുക എന്നത് ഇപ്പോൾ ലളിതമായി പ്രക്രിയയാണ്. എങ്കിലും ചില കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നാട്ടിലേക്കു പണം അയക്കുമ്പോൾ ഉണ്ടാകുന്ന അനാവശ്യചെലവുകൾ ഇല്ലാതാക്കാൻ സഹായിക്കും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • എക്സ്ചേഞ്ച് നിരക്കുകൾ എപ്പോഴും ശ്രദ്ധിക്കുക. എക്സ്ചേഞ്ച് നിരക്കുകളിൽ വളരെ ചുരുങ്ങിയ സമയത്തിനിടയിൽ തന്നെ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കും.
  • മറ്റു ഫീസുകൾ എന്തൊക്കെയെന്ന് മനസ്സിലാക്കുക. പണം അയക്കുന്നതിനു ചിലപ്പോൾ ട്രാൻസ്ഫർ ഫീസിനു പുറമെ മറ്റു ഫീസുകളും ഈടാക്കാൻ സാധ്യതയുണ്ട്. അതിനാൽ അത്തരം ഫീസുകൾ വല്ലതുമുണ്ടോ എന്ന കാര്യത്തിൽ കൂടി വ്യക്തത വരുത്തിയ ശേഷം മാത്രം നാട്ടിലേക്ക് പണം അയക്കുക. 
  • ഒന്നിലധികം മണി ട്രാൻസ്ഫർ പ്രൊവൈഡർമാരെ എല്ലായിപ്പോഴും പരിഗണിക്കുക. പണം അയക്കുന്നതിനു ആവശ്യമായി വരുന്ന ഫീസ്, സമയം എന്നിവയുടെ കാര്യത്തിൽ പ്രൊവൈഡർമാർക്കിടയിൽ വ്യത്യാസം ഉണ്ടാകും. അതിനാൽ തങ്ങൾക്ക് അനുകൂലമായ കണ്ടെത്താൻ എപ്പോഴും ശ്രദ്ധിക്കുക. 
  • ഓഫറുകളിൽ കണ്ണുമടച്ച് വിശ്വസിക്കാതിരിക്കുക. പണം അയക്കുന്നതിനു പല പ്രൊവൈഡർമാരും സമ്മാനങ്ങളും മറ്റും ഓഫർ ചെയ്യുക പതിവാണ്. എന്നാൽ ഈ ഓഫർ പ്രതീക്ഷിച്ചു മാത്രം പണം അയക്കാതിരിക്കുക. എപ്പോഴും പ്രധാന പരിഗണന എക്സ്ചേഞ്ച് റേറ്റിനു തന്നെയായിരിക്കണം. 
  • അയക്കുന്ന പണത്തിന്റെ പരിധിയെ സംബന്ധിച്ച് ബോധവാനായിരിക്കുക. ചിലപ്പോൾ നിശ്ചിത പരിധിയ്ക്ക് മുകളിലുള്ള തുക അയക്കാൻ കൂടുതൽ ഫീ നൽകേണ്ടതായി വന്നേക്കും. ഇക്കാര്യങ്ങളിൽ വ്യക്തത തേടിയ ശേഷം മാത്രം പണം അയക്കുക. 
  • തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളാണ് പൊതുവെ പണം അയക്കാൻ അനുകൂലമായ ദിവസങ്ങളായി മേഖലയിലെ നിരീക്ഷകർ വിലയിരുത്തുന്നത്. 
  • അടിയന്തിര ആവശ്യത്തിനല്ലാതെ മാസാമാസമോ നിശ്ചിതകാലയളവിലോ നാട്ടിലേക്ക് പണം അയക്കുന്നവർ എക്സ്ചേഞ്ച് റേറ്റിൽ ഇളവുണ്ടാകുന്നത് കാക്കുന്നത് നല്ലതാണ്. 
  • എൻആർഐ ആണെങ്കിൽ തങ്ങളുടെ എൻആർഇ അക്കൗണ്ടിലേക്ക് പണം അയക്കുന്നതാണ് നല്ലത്. ഇതുവഴി പരിധിയില്ലാതെ പണം അയക്കാനാകും. നാട്ടിലുള്ളവർക്ക് എടിഎമ്മിൽ നിന്നും വളരെ എളുപ്പത്തിൽ പണം എടുക്കാനും സാധിക്കും. 

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x