Currency

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ പ്രവാസി പുനരധിവാസ വായ്പ

സ്വന്തം ലേഖകൻSunday, November 26, 2017 11:12 am

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ലഭ്യമാക്കുന്ന പ്രവാസി പുനരധിവാസ വായ്പയിൽ പരമാവധി 20 ലക്ഷം രൂപവരെ ലഭിക്കും.

നാട്ടിലേയ്ക്ക് മടങ്ങി വരുന്നമറ്റ് പിന്നാക്ക വിഭാഗത്തിലും (ഒബിസി), മതന്യൂനപക്ഷ വിഭാഗത്തിലുമുള്ള 18 നും 65 നും മധ്യേ പ്രായമുള്ളവരും, പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവരുമായ സംരംഭകര്‍ക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ലഭ്യമാക്കുന്ന പ്രവാസി പുനരധിവാസ വായ്പയിൽ പരമാവധി 20 ലക്ഷം രൂപവരെ ലഭിക്കും. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരമാണ് പ്രവാസികള്‍ക്ക് റീടേണ്‍ വായ്പ പദ്ധതി നടപ്പാക്കുന്നത്.

പ്രത്യേകതകൾ

  • പദ്ധതി പ്രകാരം വായ്പ എടുക്കുന്ന പ്രവാസികള്‍ക്ക് പദ്ധതി അടങ്കലിന്റെ 15 ശതമാനം വരെ മൂലധന സബ്‌സിഡിയായി നോര്‍ക്കാ റൂട്ട്‌സ് അനുവദിക്കും.
  • പരമാവധി സബ്‌സിഡി തുക മൂന്ന് ലക്ഷം രൂപയാണ്.
  • നാല് വര്‍ഷം വരെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സബ്‌സിഡി ലഭിക്കു.
  • വായ്പ തിരിച്ചടവിന്റെ ആദ്യ നാലു വര്‍ഷങ്ങളില്‍ മൂന്ന് ശതമാനം നിരക്കില്‍ പലിശ സബ്‌സിഡിയും നോര്‍ക്കാ റൂട്ട്‌സ് അനുവദിക്കും. നോര്‍ക്കാറൂട്ട്‌സ് പലിശ സബ്‌സിഡി കോര്‍പ്പറേഷന് ലഭ്യമാക്കുന്ന മുറയ്ക്ക് സംരംഭകന് തുക തിരികെ നല്‍കും.
  • വായ്പ ഗഡുക്കള്‍ മുടക്കമില്ലാതെ നിശ്ചിത തീയതിക്കുമുന്‍പ് അടയ്ക്കുന്ന സംരംഭകര്‍ക്ക് തിരിച്ചടവ് പൂര്‍ത്തിയാക്കുമ്പോള്‍ പലിശയിനത്തില്‍ മൊത്തം തിരിച്ചടച്ച തുകയുടെ അഞ്ച് ശതമാനം ഗ്രീന്‍കാര്‍ഡ് ആനുകൂല്യമായി കോര്‍പ്പറേഷന്‍ അനുവദിക്കും.
  • വായ്പ ലഭിക്കുന്നതിന് പ്രവാസികള്‍ നോര്‍ക്കാറൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്കാ റൂട്ട്‌സില്‍ നിന്നുള്ള ശുപാര്‍ശകത്തുമായി കോര്‍പ്പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫീസുകളെ സമീപിച്ചാൽ മതി.

വായ്പ ലഭിക്കുന്ന സംരംഭങ്ങള്‍

  • ഡയറി ഫാം
  • പൗള്‍ട്രിഫാം
  • അക്വാകള്‍ച്ചര്‍
  • ബേക്കറി
  • സാനിറ്ററി ഷോപ്പ്
  • ഹാര്‍ഡ് വെയര്‍ ഷോപ്പ്
  • ഫര്‍ണീച്ചര്‍ ഷോപ്പ്
  • റസ്‌റ്റോറന്റ്,
  • ടാക്‌സി-പിക്കപ്പ് വാഹനങ്ങള്‍,
  • ബ്യൂട്ടി പാര്‍ലര്‍,
  • ഹോളോബ്രിക്‌സ് യൂണിറ്റ്,
  • പ്രൊവിഷന്‍ സ്‌റ്റോര്‍,
  • െ്രെഡവിംഗ് സ്‌കൂള്‍,
  • ഫിറ്റ്‌നെസ് സെന്റര്‍,
  • സൂപ്പര്‍ മാര്‍ക്കറ്റ്,
  • ഫുഡ് പ്രോസസിംഗ് യൂണിറ്റ്,
  • ഓര്‍ക്കിഡ് കൃഷി,
  • റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്,
  • ഫ്‌ളോര്‍ മില്‍,
  • ഡ്രൈക്ലീനിംഗ് സെന്റര്‍,
  • ഫോട്ടോസ്റ്റാറ്റ്-ഡിറ്റിപി സെന്റര്‍,
  • മൊബൈല്‍ ഷോപ്പ്,
  • ഫാന്‍സി-സ്റ്റേഷനറി സ്റ്റോര്‍,
  • മില്‍മാ ബൂത്ത്,
  • പഴം-പച്ചക്കറി വില്‍പ്പനശാല,
  • ഐസ്‌ക്രീം പാര്‍ലര്‍,
  • മീറ്റ് സ്റ്റാള്‍,
  • ബുക്ക് സ്റ്റാള്‍,
  • സിവില്‍ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി,
  • എന്‍ജിനീയറിംഗ് വര്‍ക്ക്‌ഷോപ്പ്,
  • ഡിജിറ്റല്‍ സ്റ്റുഡിയോ,
  • വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്,
  • മെഡിക്കല്‍ ഡിജിറ്റല്‍ സ്റ്റുഡിയോ, മെഡിക്കല്‍ ക്ലിനിക്ക്
  • വെറ്ററിനറി ക്ലിനിക്ക്

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x