വിദേശ ഇന്ത്യക്കാർ പാൻ കാർഡ് എടുക്കേണ്ടതുണ്ടോ? പാൻ ഉണ്ടെങ്കിൽ എന്തൊക്കെ ഉപകാരങ്ങളാണുള്ളത്? നികുതി അടയ്ക്കുവാൻ ഉപയോഗിക്കുക എന്നതിനു പുറമെ പാൻ കാർഡ് കൊണ്ട് മറ്റു ചില നേട്ടങ്ങൾ കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം...
നികുതി സംബന്ധമായ കാര്യങ്ങൾക്കു ഉപയോഗിക്കാവുന്ന പത്തക്ക സവിശേഷ നമ്പറാണു പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ. നികുതി ദാതാവ് നടത്തുന്ന എല്ലാത്തരം ഇടപാടുകളെയും കുറിച്ചു വ്യക്തമായ വിവരങ്ങൾ സർക്കാരിനു ലഭ്യമാകും എന്നതാണ് ആദായ നികുതി വകുപ്പ് നൽകുന്ന പാൻ കാർഡിന്റെ പ്രത്യേകത. നിലവിൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ പാൻ നിർബന്ധമാണ്.
നികുതി അടയ്ക്കുവാൻ ഉപയോഗിക്കുക എന്നതിനു പുറമെ പാൻ കാർഡ് കൊണ്ട് മറ്റു ചില നേട്ടങ്ങൾ കൂടിയുണ്ട്. വയസ്സ് തെളിയിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കു പാൻ കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്നതാണ്. യാത്രാടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് മുതൽ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തുന്നതിനും പാസ്പോർട്ടിനു അപേക്ഷ നൽകുന്നതിനും പാൻ ഉപയോഗിക്കാം.
വിദേശ ഇന്ത്യക്കാർ പാൻ കാർഡ് എടുക്കേണ്ടതുണ്ടോ?
വിദേശത്തു കഴിയുന്ന ഇന്ത്യക്കാർ പാൻ എടൂക്കണമെന്നു യാതൊരു നിർബന്ധവുമില്ല. എന്നാൽ ഇന്ത്യയിൽ നിന്നും ആദായം ലഭിക്കുന്ന വിദേശ ഇന്ത്യക്കാരന് നികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ ആവശ്യമാണ്. വാടകയിനത്തിൽ ലഭിക്കുന്നതോ ഷെയർ മാർക്കറ്റിൽ നിന്നോ മൂച്വൽ ഫണ്ടിൽ നിന്നും ലഭിക്കുന്നതോ ആയ വരുമാനങ്ങൾക്കൊക്കെ നികുതി നൽകേണ്ടതാണ്.
ഇത്തരത്തിൽ വരുമാനമൊന്നും നാട്ടിൽ നിന്നും ലഭിക്കാത്ത എൻ.ആർ.ഐ പാൻ എടുക്കണമെന്നു നിർബന്ധമില്ല. എങ്കിലും പാൻ കാർഡ് എടുത്തുവെക്കുന്നത് ഭാവിയിലെ പല കാര്യങ്ങൾക്കും ഉപയോഗപ്രദമാണ്.
വിദേശ ഇന്ത്യക്കാർക്കു പാൻ കാർഡ് ഉണ്ടെങ്കിൽ…
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.