
കൊച്ചി: ഗള്‍ഫിലെ അവധിക്കാലം മുതലാക്കി വിമാനക്കമ്പനികള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നു. ധാരാളം പേര്‍ നാട്ടില്‍ എത്തുന്ന സീസണ്‍ ആയ ഗള്‍ഫില്‍ സ്‌കൂള്‍ അടക്കുന്ന സമയമായതോടെയാണ് വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്.
ശനിയാഴ്ചത്തെ എയര്‍ ഇന്ത്യയുടെ ദുബായ്- കൊച്ചി നിരക്ക് 30,000 രൂപയാണ്. തിരക്കില്ലാത്തപ്പോള്‍ ദുബായില്‍നിന്ന് കൊച്ചിയിലേക്ക് 5000 രൂപക്ക് ടിക്കറ്റ് കിട്ടുമെന്നിരിക്കെയാണ് ഇത്രയും വര്‍ധന. ഇപ്പോള്‍ ഗള്‍ഫിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 20,000 മുതല്‍ 35,000 രൂപ വരെയാണ്. ജൂലൈ പകുതി വരെ ഈ നിരക്ക് തുടരും.
കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫിലേക്ക് സര്‍വിസ് ആരംഭിച്ചതോടെ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥ നിലവില്‍ ഇല്ലെങ്കിലും നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍ തയാറാകുന്നില്ല. തിരക്ക് കണക്കിലെടുത്ത് ഉയര്‍ന്ന സ്ലാബിലെ ടിക്കറ്റാണ് വിമാനക്കമ്പനികള്‍ വിറ്റഴിക്കുന്നത്. ഇതുകൊണ്ടാണ് ടിക്കറ്റിന് കൂടുതല്‍ തുക നല്‍കേണ്ടിവരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.