തിങ്കളാഴ്ച വരെ 52,150 അപേക്ഷകളാണ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം എഴുപത്തേഴായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 11,000 പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്.
തിരുവനന്തപുരം: ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷകള്‍ കുറഞ്ഞു. തിങ്കളാഴ്ച വരെ 52,150 അപേക്ഷകളാണ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം എഴുപത്തേഴായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 11,000 പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷഫോറം സ്വീകരിക്കല്‍ ചൊവ്വാഴ്ച അവസാനിക്കും.
എന്നാല്‍ ചൊവ്വാഴ്ച ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടാന്‍ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചാല്‍ മാത്രമാണ് ഹജ്ജിന് പോകാന്‍ സാധിക്കുക. കൂടാതെ, ഈ വര്‍ഷം അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയവും കുറവായിരുന്നു.
ഹജ്ജ് ഹൗസില്‍ ലഭിച്ച അപേക്ഷകളില്‍ വരുംദിവസങ്ങളില്‍ കവര്‍ നമ്പറുകള്‍ അയച്ചുതുടങ്ങും. മാര്‍ച്ച് ആദ്യവാരത്തിലാണ് നറുക്കെടുപ്പ്. അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കും 70 വയസിന് മുകളിലുള്ളവര്‍ക്കും നറുക്കെടുപ്പില്ലാതെ തന്നെ അവസരം ലഭിച്ചേക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.