Currency

ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കും

സ്വന്തം ലേഖകന്‍Tuesday, November 14, 2017 3:21 pm

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ ഹജ്ജ് ഹൗസില്‍ സ്വീകരിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ (hajcommittee.gov.in) ലഭ്യമായ അപേക്ഷഫോറം പിന്റൗട്ട് എടുത്ത് പൂരിപ്പിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇത്തവണ മുതല്‍ അപേക്ഷഫോറത്തിന്റെ വിതരണം ഉണ്ടായിരിക്കുന്നതല്ല.

സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 70 വയസിന് മുകളിലുള്ളവര്‍ മാത്രം ഹജ്ജ് ഹൗസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. ജനറല്‍ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ അപേക്ഷ പൂരിപ്പിച്ചതിന് ശേഷം തപാലില്‍ അയച്ചാല്‍ സ്വീകരിക്കും. അക്ഷയ കേന്ദ്രം, കേന്ദ്ര-സംസ്ഥാന വെബ്‌സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായും സമര്‍പ്പിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x