Currency

ഹജ്ജ് സര്‍ക്കാര്‍ ക്വോട്ട: ആദ്യപട്ടിക പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകന്‍Friday, June 2, 2017 11:05 am

തിരുവനന്തപുരം: ഹജ്ജ് തീര്‍ഥാടനത്തിന് സര്‍ക്കാര്‍ ക്വോട്ടയില്‍ അനുവദിച്ച സീറ്റില്‍ ആദ്യപട്ടിക പ്രസിദ്ധീകരിച്ചു. 26 തീര്‍ഥാടകരെ ഉള്‍പ്പെടുത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ആദ്യപട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ പട്ടികയില്‍ സംസ്ഥാനത്ത് നിന്നുള്ള ആര്‍ക്കും അവസരം കിട്ടിയിട്ടില്ല.

ഉപരാഷ്ട്രപതിക്ക് നിര്‍ദേശിക്കാവുന്ന 75 സീറ്റില്‍ 26 എണ്ണമാണ് പ്രഖ്യാപിച്ചത്. 300 സീറ്റാണ് സര്‍ക്കാര്‍ ക്വോട്ടയായി പ്രഖ്യാപിച്ചിട്ടുള്ളത്. രാഷ്ട്രപതി (100), ഉപരാഷ്ട്രപതി (75), പ്രധാനമന്ത്രി (75), വിദേശകാര്യമന്ത്രി (50) എന്നിങ്ങനെയാണ് സീറ്റുകള്‍ അനുവദിച്ചത്. ഈ സീറ്റുകള്‍ ഇനി പ്രഖ്യാപിക്കാനുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വോട്ടയായി 200 സീറ്റുകളുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x