
ന്യൂഡല്‍ഹി: ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ രജിസ്ട്രേഷന് നടപടികള്‍ക്കുള്ള ഇ-ട്രാക്ക് സംവിധാനം ബുധനാഴ്ച ആരംഭിക്കും. ബുധനാഴ്ച ഉച്ചക്ക് 2 മുതല്‍ ആഭ്യന്തര ഹജ്ജ് സര്‍വീസ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് പാക്കേജുകളറിയാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്ന നടപടികള്‍ മുന്പത്തേത് പോലെ ദുല്‍ഖഅദ് ഒന്നിനാണ് ആരംഭിക്കുക. ഇന്ത്യയില്‍ നിന്നുള്ള പൂര്‍ണമായ വിമാന ഷെഡ്യൂളുകള്‍ ഈയാഴ്ച പുറത്തിറങ്ങും.
ഇ ട്രാക്ക് വഴിയാണ് വിവിധ ഹജ്ജ് പാക്കേജുകള്‍ തീര്‍ഥാടകര്‍ക്ക് അറിയാനാവുക. മുന്‍ വര്‍ഷങ്ങളില്‍ ദുല്‍ഖഅദ് ഒന്നിനാണ് രജിസ്ട്രേഷനും പാക്കേജ് തെരഞ്ഞെടുക്കലും ഉണ്ടായിരുന്നത്. ഒരു ദിവസം തന്നെ രജിസ്ട്രേഷനും പാക്കേജും തെരഞ്ഞെടുക്കലും തീര്‍ഥാടകര്‍ക്ക് വെല്ലുവിളിയായിരുന്നു. ഇത്തവണ നിരക്കുകള്‍ കുറഞ്ഞ പാക്കേജുകള്‍ നേരത്തെ കണ്ടെത്തി ബുക്ക് ചെയ്യാനാകും.
ഇന്ത്യയിലെ 20 എമ്പാര്‍ക്കേഷന്‍ പോയന്റുകളില്നിന്നുളള ഹജ്ജ് വിമാന ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ഇത്തവണയും ഹജ്ജ് വിമാന സര്‍വീസുകള്‍. ആദ്യഘട്ടം ജൂലൈ 14ന് തുടങ്ങും. ആഗസ്ത് 15 വരെയാണ് സര്‍വീസുകള്‍. കേരളമുള്‍പ്പെടുന്ന രണ്ടാം ഘട്ടം ജൂലൈ 29നും. സൗദി എയര്‍ലൈന്‍സ് വഴിയാണ് സര്‍വീസുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.