
ന്യൂഡല്‍ഹി: വിവാദമായ പുതിയ ഹജ്ജ് നയത്തില്‍ കേരളം ഉന്നയിച്ച മൂന്നു ഭേദഗതികള്‍ പരിഗണിക്കും. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജ് യാത്ര അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം ഒരുക്കമാണെന്ന് നഖ്‌വി അറിയിച്ചു. അതേസമയം തുടര്‍ച്ചയായ അഞ്ചാം വര്‍ഷം അപേക്ഷിക്കുന്നവരെ നറുക്കെടുപ്പിലൂടെയല്ലാതെ പരിഗണിക്കില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
ഹാജിമാര്‍ക്ക് മക്കയിലും മദീനയിലും താമസ സൗകര്യത്തിനുള്ള സ്ഥലങ്ങള്‍ പരിശോധിക്കാനുള്ള സമിതിയില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുക, ഹാജിമാര്‍ക്ക് അതത് സംസ്ഥാനങ്ങളില്‍നിന്നുള്ള, അതേ ഭാഷ സംസാരിക്കുന്ന സേവകരെ നിയോഗിക്കുക എന്നീ നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ തയാറാണെന്നും നഖ്‌വി പറഞ്ഞു.
പുതിയ കരട് നയത്തില്‍ ഹജ്ജ് കമ്മിറ്റിയുടെ ക്വോട്ട അഞ്ച് ശതമാനം കുറച്ച് 70 ശതമാനം ആക്കണം. പ്രൈവറ്റ് ടൂര്‍ ഓപറേറ്റേഴ്സിന് അഞ്ചു ശതമാനം വര്‍ധനവ് വരുത്തി 30 ശതമാനം റദ്ദാക്കണമെന്നും കഴിയുമെങ്കില്‍ നൂറു ശതമാനം സീറ്റുകളും ഹജ്ജ് കമ്മിറ്റികള്‍ക്ക് നല്‍കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.