കാത്തിരിപ്പ് പട്ടികയില്‍ ക്രമനമ്പര്‍ 560 മുതല്‍ 709 വരെയുള്ളവര്‍ക്കാണ് പുതുതായി അവസരം ലഭിച്ചത്. മക്കയില്‍ അസീസിയ കാറ്റഗറിയിലാണ് പുതുതായി അവസരം ലഭിച്ചവര്‍ക്ക് താമസ സൗകര്യം ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ടവര്‍ വിദേശ വിനിമയ സംഖ്യയിനത്തിലും വിമാന നിരക്കിലുമായി 2,01,750 രൂപ ആഗസ്റ്റ് 11നകം അടയ്ക്കണം.
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് പോകാന്‍ 126 പേര്‍ക്ക് കൂടി അവസരം. കാത്തിരിപ്പ് പട്ടികയില്‍ ക്രമനമ്പര്‍ 560 മുതല്‍ 709 വരെയുള്ളവര്‍ക്കാണ് പുതുതായി അവസരം ലഭിച്ചത്. മക്കയില്‍ അസീസിയ കാറ്റഗറിയിലാണ് പുതുതായി അവസരം ലഭിച്ചവര്‍ക്ക് താമസ സൗകര്യം ലഭിക്കുക.
തെരഞ്ഞെടുക്കപ്പെട്ടവര്‍ വിദേശ വിനിമയ സംഖ്യയിനത്തിലും വിമാന നിരക്കിലുമായി 2,01,750 രൂപ ആഗസ്റ്റ് 11നകം അടയ്ക്കണം. മുഴുവന്‍ വിമാനക്കൂലിയും അടയ്‌ക്കേണ്ട റിപ്പീറ്റര്‍ വിഭാഗത്തിലുള്ളവര്‍ കൂടുതലായി 10,750 രൂപയും ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8,000 രൂപയും അടയ്ക്കണം.
വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയിനര്‍മാരുമായി ബന്ധപ്പെടാമെന്ന് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.