
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു. നെടുമ്പാശേരി അന്താരാഷട്ര വിമാനത്താവളത്തില്‍ നിന്നും രാവിലെ 7.45 നാണ് വിമാനം പുറപ്പെട്ടത്. ആദ്യ വിമാനത്തില്‍ 300 പേരുള്‍പ്പെടെ 900 പേരാണ് മൂന്ന് വിമാനങ്ങളിലായി ആദ്യ ദിനം കൊച്ചിയില്‍ നിന്ന് പുണ്യഭൂമിയിലേക്ക് യാത്രയാകുന്നത്.
രാവിലെ 6.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ജിദ്ദയില്‍ നിന്നുള്ള റൂട്ട് മാറിയതിനാല്‍ വൈകിയാണ് എത്തിയത്. പിന്നീട് 7.45നാണ് വിമാനത്തിന് പുറപ്പെടാനായത്. 11,828 പേരാണ് നെടുമ്പാശേരി വിമാനത്താവളം വഴി ഈ വര്‍ഷം യാത്രയാവുക. 11,425പേര് കേരളത്തില്‍ നിന്നുള്ളവരും 32 പേര് മാഹിയില്‍ നിന്നും 35 പേര് ലക്ഷദ്വീപില്‍ നിന്നുമുള്ളവരാണ്.
അതേമസയം ഇതര സംസ്ഥാനങ്ങളില്‍ ഒഴിവ് വന്നാല്‍ കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കും. ഈ മാസം 26 വരെയാണ് കൊച്ചിയില്‍ നിന്നു സൗദിയിലേക്കുള്ള സര്‍വീസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.