
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള തുകയില്‍ വര്‍ധന. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ 7,750 രൂപയും അസീസിയ കാറ്റഗറിയിലുള്ളവര്‍ 7,150 രൂപയും അധികം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
നേരത്തേ, അസീസിയയില്‍ 2,22,200 രൂപയും ഗ്രീന്‍ കാറ്റഗറിയില്‍ 2,56,350 രൂപയുമായിരുന്നു യാത്രാനിരക്കായി നിശ്ചയിച്ചത്. നിരക്കില്‍ മാറ്റം വന്നതോടെ അസീസിയയില്‍ 2,29,350 രൂപയായും ഗ്രീന്‍ കാറ്റഗറിയില്‍ 2,64,100 രൂപയുമായി വര്‍ധിച്ചു. ഇതോടെ ഈ വര്‍ഷം അസീസിയയില്‍ 28,350 രൂപയും ഗ്രീന്‍ കാറ്റഗറിയില്‍ 28,950 രൂപയുമാണ് വര്‍ധിച്ചത്. സൗദി അറേബ്യയിലെ യാത്ര, താമസ ചെലവുകളിലുണ്ടായ വര്‍ധനയാണ് നിരക്ക് മാറ്റത്തിന് കാരണം.
അവസരം ലഭിച്ചവര്‍ വര്‍ധിച്ച നിരക്ക് ജൂലൈ 10ന് മുമ്പ് അടക്കണം. ഗ്രീന്‍ പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലേക്ക് എസ്.ബി.ഐയുടെയോ യൂനിയന്‍ ബാങ്കിന്റെയോ ശാഖകള്‍ മുഖേനയാണ് പണം അടക്കേണ്ടത്. അടക്കേണ്ട തുക സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍നിന്ന് ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.