Currency

ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം

സ്വന്തം ലേഖകന്‍Monday, August 28, 2017 11:07 am

സര്‍ക്കാര്‍ സഹായത്തോടെയുള്ള ഹജ്ജ് യാത്ര ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളു. ഹജ്ജ് യാത്രയ്ക്കായി അടുത്ത വര്‍ഷം മുതല്‍ കപ്പല്‍ സര്‍വ്വീസ് പുനരാരംഭിക്കും. ആദ്യ സര്‍വ്വീസ് മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക്.

ന്യൂഡല്‍ഹി: സബ്സിഡിയെടെയുള്ള ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്രം. സര്‍ക്കാര്‍ സഹായത്തോടെയുള്ള ഹജ്ജ് യാത്ര ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളു. ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്.

കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജ് യാത്രയ്ക്ക് ഇത് അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് യാത്രയ്ക്കായി അടുത്ത വര്‍ഷം മുതല്‍ കപ്പല്‍ സര്‍വ്വീസ് പുനരാരംഭിക്കും. ആദ്യ സര്‍വ്വീസ് മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക്. പിന്നീട് കൊച്ചി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ നിന്ന് കപ്പല്‍ സര്‍വ്വീസ് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x