ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഹജജ് തീര്‍ഥാടകര്‍ ഇന്നു മുതല്‍ പുണ്യഭൂമിയില്‍ എത്തി തുടങ്ങും. ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നിന് ഗോവയില്‍ നിന്നുള്ള ഇത്തവണത്തെ ആദ്യ ഇന്ത്യന്‍ സഘം മദീനയിലെത്തും. രണ്ടായിരത്തി ഇരുനൂറ്റി അറുപത് ഇന്ത്യന്‍ ഹാജിമാരാണ് ഇന്ന് പ്രവാചക നഗരിയിലെത്തുക.
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഹജജ് തീര്‍ഥാടകര്‍ ഇന്നു മുതല്‍ പുണ്യഭൂമിയില്‍ എത്തി തുടങ്ങും. ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നിന് ഗോവയില്‍ നിന്നുള്ള ഇത്തവണത്തെ ആദ്യ ഇന്ത്യന്‍ സഘം മദീനയിലെത്തും. രണ്ടായിരത്തി ഇരുനൂറ്റി അറുപത് ഇന്ത്യന്‍ ഹാജിമാരാണ് ഇന്ന് പ്രവാചക നഗരിയിലെത്തുക.
ഗോവയില്‍ നിന്നുള്ള 420 ഹാജിമാരുമായുള്ള എയര്‍ഇന്ത്യ വിമാനം പ്രാദേശിക സമയം രാവിലെ എട്ടരക്ക് മദീന അമീര്‍ മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഇന്ത്യന്‍ അംബാഡസര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിക്കും.
ഇന്ത്യയില്‍ നിന്ന് ഏട്ട് വിമാനങ്ങളാണ് ഇന്ന് തീര്‍ഥാടകരുമായി മദീനയില്‍ എത്തുക. ഗോവ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് രണ്ടും ലക്‌നൗ, വാരണാസി, മംഗലാപുരം, ഗുവാഹത്തി എന്നിവടങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങളും സര്‍വീസ് നടത്തും. ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം പേരാണ് ഈ വര്‍ഷം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തുക.
ഇത്തവണ മസ്ജിദുന്നബവിക്ക് സമീപം മര്‍ക്കസിയ്യയിലാണ് മുഴുവന്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കും താമസം ഒരുക്കിയിട്ടുള്ളത്. അടുത്ത മാസം എട്ട് മുതലാണ് ജിദ്ദ വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ തീര്‍ഥാടനം ആരംഭിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.