Currency

ഹജ് ക്വോട്ട: കേരളത്തിന് 11,197 സീറ്റുകള്‍, 367 പേര്‍ക്ക് നറുക്കെടുപ്പ്

സ്വന്തം ലേഖകന്‍Friday, March 10, 2017 11:51 am

കേരളത്തിന് പ്രത്യേക ക്വോട്ട ഉള്‍പ്പെടെ 11,197 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. മൊത്തം 95,236 അപേക്ഷകരാണ് കേരളത്തിലുള്ളത്. അതേസമയം ഇത്തവണ 70 വയസ് കഴിഞ്ഞവരുടെ വിഭാഗത്തിനു പുറമേ മുഴുവന്‍ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ് യാത്ര ഉറപ്പായി. നാലാം വര്‍ഷ അപേക്ഷകരില്‍ 367 പേര്‍ക്ക് നറുക്കെടുപ്പിലൂടെ അവസരം കിട്ടും.

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള ഹജ് ക്വോട്ട കേന്ദ്ര ഹജ് കമ്മിറ്റി പ്രഖ്യാപിച്ചു. കേരളത്തിന് പ്രത്യേക ക്വോട്ട ഉള്‍പ്പെടെ 11,197 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. മൊത്തം 95,236 അപേക്ഷകരാണ് കേരളത്തിലുള്ളത്. അതേസമയം ഇത്തവണ 70 വയസ് കഴിഞ്ഞവരുടെ വിഭാഗത്തിനു പുറമേ മുഴുവന്‍ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ് യാത്ര ഉറപ്പായി. നാലാം വര്‍ഷ അപേക്ഷകരില്‍ 367 പേര്‍ക്ക് നറുക്കെടുപ്പിലൂടെ അവസരം കിട്ടും.

മുസ്‌ലിം ജനസംഖ്യാനുപാതം (5.15%) അനുസരിച്ച് 6,128 സീറ്റ് അനുവദിച്ചു. കേരളത്തിലെ മുഴുവന്‍ അഞ്ചാം വര്‍ഷക്കാര്‍ക്കും യാത്ര ഒരുക്കാന്‍ 4,506 പ്രത്യേക ക്വോട്ടയും ഉള്‍പ്പെടുത്തിയിട്ടുണ്ട. കേരളത്തിന് ഇതാദ്യമായാണ് ഇത്രയധികം ഹജ് ക്വോട്ട ലഭിക്കുന്നത്.

70 വയസ് കഴിഞ്ഞവരും സഹായികളുമുള്‍പ്പെടെ 1,740 പേരും 9,090 അഞ്ചാം വര്‍ഷ അപേക്ഷകരുമുള്‍പ്പെടെ 10,830 തീര്‍ഥാടകര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ് യാത്ര സാധ്യമാകുമ്പോള്‍ ക്വോട്ടയില്‍ ബാക്കിയുള്ള 367 പേരെ നറുക്കെടുപ്പിലൂടെ കണ്ടെത്തും. കേരളത്തിലെ ഹജ് നറുക്കെടുപ്പ് 19ന് കരിപ്പൂരിലെ സംസ്ഥാന ഹജ് ഹൗസില്‍ വെച്ച് നടക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x