
ന്യൂഡല്‍ഹി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവരുടെ പട്ടിക കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം കേരളത്തിന് 10,981 പേരുടെ ക്വാട്ടയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 70 വയസ്സുള്ള അപേക്ഷകരുള്‍പ്പെടുന്ന എ വിഭാഗത്തിലെ 1270 പേരെയും സ്ത്രീകളുടെ വിഭാഗത്തിലെ 1124 പേരെയും നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുത്തു.
അതേസമയം ഹജ്ജിന് അവസരം ലഭിച്ചവര്‍ ആദ്യഗഡു ഈ മാസം 31നകം അടയ്ക്കണം. 81,000 രൂപയാണ് ആദ്യഗഡു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദിഷ്ട ചെലാനില്‍ ആണ് പണമടയ്ക്കേണ്ടത്. പണമടച്ച ഒറിജിനല്‍ രശീതി, നിശ്ചിത ഫോറത്തിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (രജിസ്റ്റേര്‍ഡ് എം.ബി.ബി.എസ് ഡോക്ടറില്‍നിന്നുള്ളത്), ഒറിജിനല്‍ പാസ്പോര്‍ട്ട്(സമര്‍പ്പിക്കാത്തവര്‍), വെള്ള പശ്ചാലത്തിലുള്ള പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ഈ മാസം 31നകം സമര്‍പ്പിക്കണം.
പ്രവാസികളായ ഹജ്ജ് തീര്‍ഥാടകര്‍ പാസ്പോര്‍ട്ട് ഏപ്രില്‍ 15നകം സമര്‍പ്പിച്ചാല്‍ മതി. അവസരം ലഭിച്ചവരുടെ കവര്‍ നമ്പറുകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.