
ന്യൂഡല്‍ഹി: കരിപ്പൂരിലടക്കം നാല് വിമാനത്താവളത്തില്‍ ഹാന്‍ഡ്ബാഗ് സ്റ്റാമ്പിങ് നിര്‍ത്തലാക്കി. കരിപ്പൂര്‍, കോയമ്പത്തൂര്‍, ഇന്‍ഡോര്‍, വഡോദര വിമാനത്താവളങ്ങളിലാണ് ഹാന്‍ഡ്ബാഗ് സ്റ്റാമ്പിങ് നിര്‍ത്തലാക്കിയത്. ഈ വിമാനത്താവളങ്ങഴില് നിന്ന് യാത്രചെയ്യുന്നവരുടെ ഹാന്‍ഡ്ബാഗില്‍ ഇനി ‘സെക്യൂരിറ്റി ചെക്ക്ഡ്’ എന്ന സ്റ്റിക്കര്‍ പതിക്കില്ല. ഇതു സംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അടിയന്തര പ്രാബല്യത്തോടെ ഉത്തരവ് നല്കി.
ബാഗ് ഏത് കൗണ്ടറിലാണ് സ്ക്രീന്‍ ചെയ്തത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കണ്ടുപിടിക്കാനാണ് സ്റ്റാമ്പിങ്. ലഗേജുമായി ബന്ധപ്പെട്ട് എന്തെങ്കിലും സുരക്ഷ പ്രശ്നമുണ്ടായാല്‍ വീഴ്ച കണ്ടുപിടിക്കാന്‍ അധികൃതര്‍ക്ക് ഇതുവഴി എളുപ്പത്തില്‍ സാധിക്കും. എന്നാല്‍, വിമാനത്താവളങ്ങളില്‍ എല്ലായിടത്തും കാമറകള്‍ സ്ഥാപിച്ചതോടെ സ്റ്റാമ്പിങ് ഇല്ലാതെത്തന്നെ ഇത് കണ്ടുപിടിക്കാന്‍ സാധിക്കും. ഈ സാഹചര്യത്തിലാണ് സ്റ്റാമ്പിങ് നിര്തത്ലാക്കാനുള്ള തീരുമാനം.
നേരത്തേ രാജ്യത്തെ 13 വിമാനത്താവളങ്ങളില്‍ ഹാന്‍ഡ്ബാഗ് സ്റ്റാമ്പിങ് നിര്‍ത്തലാക്കിയിരുന്നു. ഇത് വിജയകരമായതിനെ തുടര്‍ന്നാണ് മറ്റിടങ്ങളിലും നടപ്പാക്കുന്നത്. അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും ഉള്‍പ്പെടെ വികസിത രാജ്യങ്ങളില്‍ ഈ സംവിധാനമില്ല. ഇന്ത്യയിലെ 59 വിമാനത്താവളങ്ങളിലും ഹാന്‍ഡ്ബാഗ് സ്റ്റാമ്പിങ് നിര്‍ത്തലാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.