യുഡിഎഫ് ഈ മാസം 13ന് സംസ്ഥാനത്ത് നടത്താനിരുന്ന ഹര്‍ത്താല്‍ 16ലേക്ക് മാറ്റി. അണ്ടര്‍17 ലോകകപ്പ് മല്‍സരങ്ങള്‍ കൊച്ചിയില്‍ നടക്കുന്നതിനാല്‍ ഹര്‍ത്താലില്‍നിന്ന് യുഡിഎഫ് പിന്തിരിയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം: യുഡിഎഫ് ഈ മാസം 13ന് സംസ്ഥാനത്ത് നടത്താനിരുന്ന ഹര്‍ത്താല്‍ 16ലേക്ക് മാറ്റി. അണ്ടര്‍17 ലോകകപ്പ് മല്‍സരങ്ങള്‍ കൊച്ചിയില്‍ നടക്കുന്നതിനാല്‍ ഹര്‍ത്താലില്‍നിന്ന് യുഡിഎഫ് പിന്തിരിയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ച് ഹര്‍ത്താല്‍ 12ലേക്ക് മാറ്റിയെങ്കിലും, 13ന് നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ വിദേശികളെത്തുമെന്നും അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നുമുള്ള ആവശ്യം പരിഗണിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ 16ലേക്ക് മാറ്റിയത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കേരളം ആദ്യമായി ഒരു ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുമ്പോള്‍ യു.ഡി.എഫ് അത് ഹര്‍ത്താല്‍ നടത്തി ആഘോഷിക്കുകയാണെന്ന തരത്തിലുള്ള വിമര്‍ശനം സി.പി.എം ഉന്നയിച്ചിരുന്നു.തുടര്‍ന്നാണ് ഹര്‍ത്താല്‍ തീയതി മാറ്റാന്‍ തീരുമാനിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.