സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ഇടതു മുന്നണി ഹര്‍ത്താല്‍ നടത്തും.
തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ഇടതു മുന്നണി ഹര്‍ത്താല്‍ നടത്തും. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാറില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആചരിക്കുന്നത്.
അതേസമയം ചെങ്ങന്നൂര്‍ നഗരത്തെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യത്തിനായാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. ബാങ്കുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേരത്തെ എൽഡിഎഫ് അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.