Currency

ഹൈടെക് സ്‌കൂള്‍; ഓണ്‍ലൈന്‍ സര്‍വേ നവംബര്‍ 15 മുതല്‍

സ്വന്തം ലേഖകൻSunday, November 13, 2016 11:34 pm

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി എട്ടുമുതല്‍ 12 വരെയുളള സര്‍ക്കാര്‍/എയ്ഡസ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ് മുറികള്‍ ഹൈടെക് നിലവാരത്തിലാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധികരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി എട്ടുമുതല്‍ 12 വരെയുളള സര്‍ക്കാര്‍/എയ്ഡസ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ് മുറികള്‍ ഹൈടെക് നിലവാരത്തിലാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധികരിച്ചു. ഐ.ടി@ സ്‌കൂള്‍ പ്രോജക്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈടെക് പദ്ധതി സമീപന രേഖ www.itschool.gov.in ല്‍ ലഭ്യമാണ്.

സ്കൂളുകളെ ഹൈടെക് നിലവാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബറില്‍ ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്ബ് നിയോജകമണ്ഡലങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള മണ്ഡലങ്ങളിലും എല്ലാ സ്കൂളുകളെയും ഉള്‍പ്പെടുത്തിയുള്ള ഓണ്‍ലൈന്‍ സര്‍വേ നവംബര്‍ 15 നു തുടങ്ങുമെന്ന് ഐ ടി @ സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x