10 നോട്ടുകള്‍ വരെ കൈവശം വെയ്ക്കുന്നതിന് തടസമില്ല. ഇതില്‍ കൂടുതല്‍ അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുന്നത് കുറഞ്ഞത് 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമായി മാറി. എന്നാല്‍ ഗവേഷണം പോലുള്ള ആവശ്യങ്ങള്‍ക്കായി 25 നോട്ടുകള്‍ വരെ ഒരാള്‍ക്ക് കൈവശം വെയ്ക്കാം. ഇതിന് മുകളില്‍ നോട്ടുകള്‍ ഒരാളുടെ കൈയ്യിലുണ്ടെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും.
ന്യൂഡല്‍ഹി: അസാധുവക്കപ്പെട്ട പഴയ 500, 1000 രൂപാ നോട്ടുകള്‍ കൈവശം വെയ്ക്കുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. അസാധു നോട്ടുകള്‍ ഉപയോഗിച്ച് സമാന്തര സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് തടയാനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. The Specified Bank Notes (Cessation of Liabilities) Act, 2017 എന്ന് പേരിട്ടിരിക്കുന്ന നിയമം കഴിഞ്ഞ മാസം പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഫെബ്രുവരി 27ന് ഇത് സംബന്ധിച്ച ബില്ലില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു.
അതേസമയം 10 നോട്ടുകള്‍ വരെ കൈവശം വെയ്ക്കുന്നതിന് തടസമില്ല. ഇതില്‍ കൂടുതല്‍ അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുന്നത് കുറഞ്ഞത് 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമായി മാറി. എന്നാല്‍ ഗവേഷണം പോലുള്ള ആവശ്യങ്ങള്‍ക്കായി 25 നോട്ടുകള്‍ വരെ ഒരാള്‍ക്ക് കൈവശം വെയ്ക്കാം. ഇതിന് മുകളില്‍ നോട്ടുകള്‍ ഒരാളുടെ കൈയ്യിലുണ്ടെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും.
നോട്ട് പിന്‍വലിക്കല്‍ സമയത്ത് രാജ്യത്ത് ഇല്ലാതിരുന്നവര്‍ക്ക് നോട്ടുകള്‍ മാറ്റി വാങ്ങാന്‍ മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമയത്ത് രാജ്യത്ത് ഇല്ലാതിരുന്നെന്ന വ്യാജ സത്യവാങ്മൂലം ആരെങ്കിലും നല്‍കുകയോ പിടിക്കപ്പെടുകയോ ചെയ്താല്‍ നോട്ടുകള്‍ മാറ്റുന്നവരില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.