സംസ്ഥാനത്തെ ഭവന രഹിതര്‍ക്കെല്ലാം വീടു നിര്‍മിച്ചു നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: സംസ്ഥാനത്തെ ഭവന രഹിതര്‍ക്കെല്ലാം വീടു നിര്‍മിച്ചു നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന എംപി മാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനാഗ്രഹിക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ എല്ലാ എംപി മാരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വീടും സ്ഥലവുമില്ലാത്ത രണ്ടുലക്ഷത്തോളം കുടുംബങ്ങളാണുള്ളത്. സ്ഥലലഭ്യത കുറവായതിനാല്‍ ബഹുനിലക്കെട്ടിടങ്ങള്‍ നിര്‍മിച്ച് ഇവരെ പുനരധിവസിപ്പിക്കും. സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ ഒരുവീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കണം. കുട്ടികള്‍ക്ക് പഠിക്കാനും വൃദ്ധര്‍ക്കും രോഗികള്‍ക്കും പടിക്കെട്ടുകള്‍ കയറുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്ന തരത്തില്‍ ലിഫ്റ്റ് പോലുള്ള സാങ്കേതിക സൗകര്യങ്ങളുള്ള ബഹുനിലക്കെട്ടിടങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.