
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം നാളെ നടക്കുന്ന ജനതാ കര്‍ഫ്യൂവില്‍ കേരളം പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമാകും. എല്ലാവരും വീടുകളില്‍ കഴിയുന്നതിനാല്‍ മറ്റാരെയും വിളിക്കാതെ കുടുംബാംഗങ്ങള്‍ മാത്രമായി പരിസര ശുചീകരണം നടത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ബാറുകള്‍ ഉള്‍പ്പെടെ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്നു മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഓഫിസ് അറിയിച്ചു. ജനതാ കര്‍ഫ്യൂവിനോട് എല്ലാ കച്ചവടക്കാരും സഹകരിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.
ഹോട്ടലുകളും റസ്റ്ററന്റുകളും ബേക്കറികളും അടച്ചിടുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.