Currency

അതിസമ്പന്നര്‍ക്ക് വീണ്ടും ഒരു നികുതി കൂടി വരുന്നു

സ്വന്തം ലേഖകന്‍Sunday, October 8, 2017 12:57 pm

ഇന്‍ഹരിറ്റന്‍സ് ടാക്സ് അഥവാ എസ്റ്റേറ്റ് ഡ്യൂട്ടിയെന്ന് അറിയപ്പെടുന്ന നികുതയാണ് ഏര്‍പ്പെടുത്തുന്നത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങി. നിശ്ചിത വരുമാനത്തിന് മുകളിലുള്ളവരില്‍ നിന്ന് അഞ്ച് മുതല്‍ പത്ത് ശതമാനം വരെ നികുതി ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ അതിസമ്പന്നര്‍ക്ക് വീണ്ടുമൊരു നികുതി കൂടി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്‍ഹരിറ്റന്‍സ് ടാക്സ് അഥവാ എസ്റ്റേറ്റ് ഡ്യൂട്ടിയെന്ന് അറിയപ്പെടുന്ന നികുതയാണ് ഏര്‍പ്പെടുത്തുന്നത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങി. നിശ്ചിത വരുമാനത്തിന് മുകളിലുള്ളവരില്‍ നിന്ന് അഞ്ച് മുതല്‍ പത്ത് ശതമാനം വരെ നികുതി ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ സമ്പത്തിനനുസരിച്ചുള്ള നികുതി ഇവര്‍ അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ആലോചന.

1953 മുതല്‍ ഇന്‍ഹരിറ്റന്‍സ് ടാക്സ് ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കിലും 1986ല്‍ ഇത് നിര്‍ത്തലാക്കിയിരുന്നു. രാജ്യത്ത് 1000 കോടിക്കുമുകളില്‍ ആസ്തിയുള്ള 617 പേരുണ്ടെന്നാണ് ഷാങ്ഹായിയിലെ ഹുറണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x