Currency

ഗൾഫിലേക്ക് സ്ത്രീകളെ കയറ്റി അയച്ചിരുന്ന മനുഷ്യക്കടത്ത് സംഘം പിടിയിൽ

സ്വന്തം ലേഖകൻThursday, September 8, 2016 8:12 am

ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെ കയറ്റി അയച്ചിരുന്ന വൻ മനുഷ്യക്കടത്ത് സംഘം ഡൽഹിയിൽ പിടിയിൽ. ഇവരെ പിടികൂടിയതിനു ശേഷം നടത്തിയ പരിശോധനയിൽ 26 സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി.

ന്യൂഡൽഹി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെ കയറ്റി അയച്ചിരുന്ന വൻ മനുഷ്യക്കടത്ത് സംഘം ഡൽഹിയിൽ പിടിയിൽ. ഇവരെ പിടികൂടിയതിനു ശേഷം നടത്തിയ പരിശോധനയിൽ 26 സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. മഹിപാല്‍പൂരിലെ വാടകവീട്ടില്‍നിന്നാണ് 20 സ്ത്രീകളെ പോലീസ് മോചിപ്പിച്ചത്. മറ്റ് ആറു പേരെ രൂപ്നഗറിലെ ഒരുവീട്ടില്‍നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

ഇവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ ആണു വൻ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടിയത്. രക്ഷപ്പെടുത്തിയ സ്ത്രീകളിൽ 16 പേര്‍ നേപ്പാള്‍ സ്വദേശികളും 10 പേര്‍ പശ്ചിമ ബംഗാളില്‍നിന്നുള്ളവരുമാണ്.

ശ്രീലങ്ക വഴി ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെ കയറ്റി അയക്കുകയായിരുന്നു ഇവരുടെ രീതി. ഇതിനു നേത്രുത്വം നൽകിയ ഷാബിന്‍ ഷാ, ബിദ്യ ലാമ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2011 മുതല്‍ തങ്ങൾ മനുഷ്യക്കടത്ത് നടത്തുന്നതായും 1500ല്‍ അധികം സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളിലേക്കു കയറ്റി അയച്ചതായും ഇവർ പോലീസിന് മൊഴി നല്‍കി. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x