Currency

സൗദി അറേബ്യയിൽ ഇന്ത്യൻ യുവതിയെ വിറ്റ സംഭവത്തിൽ സുഷമ സ്വരാജ് ഇടപെട്ടു

സ്വന്തം ലേഖകൻWednesday, April 26, 2017 8:20 pm

ഹൈദരാബാദിലെ ബാബ നഗർ സി ബ്ലോക്കിൽ താമസിക്കുന്ന സൽ‍മ ബീഗത്തെ വീസ ഏജന്റുമാർ സൗദി സ്വദേശിക്ക് മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിലാണ് സുഷമ സ്വരാജിന്റെ ഇടപെടൽ

റിയാദ്: ഇന്ത്യൻ യുവതിയെ ഏജന്റുമാർ സൗദി അറേബ്യയിലെ സ്പോൺസർക്കു വിറ്റ സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടു. ഹൈദരാബാദിലെ ബാബ നഗർ സി ബ്ലോക്കിൽ താമസിക്കുന്ന സൽ‍മ ബീഗത്തെ വീസ ഏജന്റുമാർ സൗദി സ്വദേശിക്ക് മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിലാണ് സുഷമ സ്വരാജിന്റെ ഇടപെടൽ.

മുപ്പത്തൊൻപതുകാരിയായ സൽ‍മ ബീഗത്തെ സ്‌പോൺസറിൽ നിന്നു രക്ഷപ്പെടുത്തി തിരിച്ചയയ്ക്കാൻ സൗദിയിലെ ഇന്ത്യൻ എംബസ്സിയ്ക്ക് നിർദേശം നൽകിയതായി സുഷമ സ്വരാജ് അറിയിച്ചു. യുവതിയെ സൗദിയിലേക്കയച്ച ഏജന്റുമാർക്കർതിരെ നടപടിയെടുക്കാനും സുഷമ നിർദേശം നൽകിയിട്ടുണ്ട്.

മാതാവ് സൗദിയില്‍ പലതരത്തിലും പീഡിപ്പിക്കപ്പെടുന്നുവെന്നും നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സ്‌പോണ്‍സര്‍ സമ്മതിക്കുന്നില്ലെന്നു കാണിച്ച് സൽ‍മ ബീഗത്തിന്റെ മകൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടുജോലിക്കായി ഇക്കഴിഞ്ഞ ജനുവരി 21നാണ് സൽ‍മ ബീഗം സൗദിയിലേക്ക് പോയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x