Currency

‘സെല്‍ഫ് ഇന്‍സ്‌പെക്ഷന്‍’ ആപുമായി എസിഐസിഐ ലൊംബാര്‍ഡ്

സ്വന്തം ലേഖകന്‍Sunday, December 4, 2016 7:15 am

ലാപ്‌സായ മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുവാന്‍ അനുവദിക്കുന്ന മൊബൈല്‍ ആപ് ഫീച്ചര്‍ 'മൊബൈല്‍ സെല്‍ഫ് ഇന്‍സ്‌പെക്ഷന്‍' ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കി. ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു സൗകര്യം ലഭ്യമാക്കുന്നത്.

തിരുവനന്തപുരം: വാഹനത്തിന്റെ പരിശോധന കൂടാതെ ലാപ്‌സായ മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുവാന്‍ അനുവദിക്കുന്ന മൊബൈല്‍ ആപ് ഫീച്ചര്‍ ‘മൊബൈല്‍ സെല്‍ഫ് ഇന്‍സ്‌പെക്ഷന്‍’ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കി. ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു സൗകര്യം ലഭ്യമാക്കുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി ലാപ്‌സായാല്‍ അതു പുതുക്കുന്നതിനു വാഹന പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സാധാരണ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സര്‍വേയര്‍ എത്തി വാഹന പരിശോധനയ്ക്കുശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോളിസി പുതുക്കുക.

സര്‍വേയറുടെ പരിശോധന കൂടാതെ വാഹന ഉടമയ്ക്കുതന്നെ പോളിസി പുതുക്കാനുള്ള സൗകര്യമാണ് പുതിയ ആപ്പില്‍ ലഭ്യമാക്കിയിട്ടുള്ളത്. മൊബൈല്‍ ആപ്പ് വഴിയോ കമ്പനിയുടെ വെബ്‌സൈറ്റ് ആയ www.icicilombard.com വഴിയോ ഓണ്‍ലൈന്‍ പേമെന്റ് നടത്തി പോളിസി പുതുക്കാം. പ്രീമിയം തുക അടച്ചശേഷം വാഹനത്തിന്റെ വീഡിയോ ഇന്‍ഷുര്‍ ആപ് വഴി അപ്‌ലോഡ് ചെയ്താല്‍ മതി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വാഹന ഉടമയ്ക്കു പുതിയ പോളിസി ലഭിക്കുമെന്ന് ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഹെല്‍ത്ത് ആന്‍ഡ് മോട്ടോര്‍ അണ്ടര്‍റൈറ്റിംഗ് ആന്‍ഡ് ക്ലെയിംസിലെ സഞ്ജയ് ദത്ത പറഞ്ഞു.

മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി ലാപ്‌സായാല്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് കമ്പനിയുടെ മൊബൈല്‍ ആപ്പില്‍ പുതിയ മൊബൈല്‍ സെല്‍ഫ് ഇന്‍സ്‌പെക്ഷന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയത്. പുതുക്കുന്നതിനുള്ള സമയം ഇതോടെ രണ്ട് മൂന്നു ദിവസത്തില്‍നിന്ന് ഏതാനും മണിക്കൂറുകളായി കുറയു’മെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ആപ് വഴി പോളിസി പുതുക്കുവാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍, 3 എംപി കാമറ റെസൊലൂഷന്‍ എന്നിവ മാത്രമേ ആവശ്യമുള്ളു. പകല്‍ വെളിച്ചത്തില്‍ വീഡിയോ റിക്കാര്‍ഡ് ചെയ്ത് അപ്‌ലോഡ് ചെയ്താല്‍ പോളിസി പുതുക്കല്‍ പൂര്‍ത്തിയായി. വീഡിയോ അപ്‌ലോഡ് ചെയ്തശേഷം മൊബൈല്‍ ആപ്പിലെ ‘മൈ പോളിസി’ വിഭാഗത്തില്‍നിന്നു പോളിസിയുടെ സ്റ്റാറ്റസ് മനസിലാക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x