വിരലില്‍ മഷിപുരട്ടുന്നതിനുള്ള മാര്‍ഗരേഖയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്.
ന്യൂഡൽഹി: അസാധുവാക്കിയ 500,1000 രൂപ നോട്ടുകൾ മാറിയെടുക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പ് ബാങ്കിൽ നല്‍കേണ്ടെന്ന് റിസര്‍വ് ബാങ്ക്. ബാങ്കിലെത്തുന്നവര്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതിയാല്‍ മതിയെന്നും ബാങ്ക് അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ കാണിച്ചശേഷം തിരിച്ചുനല്‍കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
വിരലില്‍ മഷിപുരട്ടുന്നതിനുള്ള മാര്‍ഗരേഖയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. വലതുകൈയിലെ ചൂണ്ടുവിരലിന് മുകളിലാണ് മഷിപുരട്ടേണ്ടത്. ബാങ്കുകള്‍ക്കു പുറമേ പോസ്റ്റ് ഓഫീസുകളിലും നോട്ടുകള്‍ മാറ്റുന്നതിനാല്‍ രണ്ടു സ്ഥലങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. മെട്രോനഗരങ്ങളിലാണ് ആദ്യം മഷിപുരട്ടല്‍ നടപ്പിലാക്കുന്നത്. ഒരേ വ്യക്തികള്‍ പലതവണ നോട്ടുകള്‍ മാറിയെടുക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു ഈ നടപടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.