Currency

കേരള രാജ്യാന്തര ചലച്ചിത്രോത്സവം; ഡലിഗേറ്റ് റജിസ്ട്രേഷന്‍ നവംബർ 25 വരെ

സ്വന്തം ലേഖകൻFriday, November 4, 2016 5:35 pm

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡലിഗേറ്റ് റജിസ്ട്രേഷന്‍ ഈ മാസം 5 മുതല്‍ 25 വരെ നടക്കും.

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡലിഗേറ്റ് റജിസ്ട്രേഷന്‍ ഈ മാസം 5 മുതല്‍ 25 വരെ നടക്കും. മേളയുടെ വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. 500 രൂപയാണ് ഡലിഗേറ്റ് ഫീ. നവംബർ 25 നു ശേഷവും പാസുകൾ അവശേഷിക്കുകയാണെങ്കിൽ 700 രൂപയ്ക്ക് ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ക്ക് 300 രൂപയാണ് ഡെലിഗേറ്റ് ഫീ.

അപേക്ഷാ ഫോമില്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക കോളവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. 13000 പാസുകളാണ് ഇത്തവണ വിതരണം ചെയ്യുക.ഡിസംബര്‍ 5 മുതല്‍ ടഗോര്‍ തിയറ്ററിലെ ഡലിഗേറ്റ് സെല്ലിലൂടെ പാസ് വിതരണം ചെയ്യും. ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് ചലച്ചിത്ര മേള. നൂറ്റിയെണ്‍പതോളം ചിത്രങ്ങളാണ് മേളയിൽ പ്രദര്‍‍ശിപ്പിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x