ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് 63 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ 3 സിനിമകള്‍ മാറ്റുരയ്ക്കും. മലയാള സിനിമ വിഭാഗത്തില്‍ സജി പാലമേല്‍ ശ്രീധരന്റെ ആറടിയും പ്രദര്‍ശനത്തിനെത്തും.
തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് 63 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ 3 സിനിമകള്‍ മാറ്റുരയ്ക്കും. മലയാള സിനിമ വിഭാഗത്തില്‍ സജി പാലമേല്‍ ശ്രീധരന്റെ ആറടിയും പ്രദര്‍ശനത്തിനെത്തും. തുര്‍ക്കി ഹംഗേറിയന്‍ സംവിധായകന്‍ മുസ്തഫ കരെയുടെ കോള്‍ഡ് ഓഫ് കലണ്ടര്‍, ബ്രറ്റ് മൈക്കേല്‍ ഇന്നസിന്റെ ദക്ഷിണാഫ്രിക്കന്‍ ചിത്രം സിങ്ക്, ഈജിപ്ഷ്യന്‍ സംവിധായകന്‍ മുഹമ്മദ് ഡൈബിന്റെ ക്ലാഷുമാണ് ഇന്ന് അന്തര്‍ ദേശീയ മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന്. കുടിയേറ്റ വിഭാഗത്തില്‍ 2 ചിത്രങ്ങള്‍ പ്രദര്‍ശ്ത്തിനെത്തും. ഈജിപ്ഷ്യന്‍ ചിത്രം ലാസ്റ്റ് ഡെയ്‌സ് ഓഫ് ദി സിറ്റിയും, ജര്‍മ്മന്‍ ചിത്രം സോയ് നീറോയുമാണ് കുടിയേറ്റ ചിത്രങ്ങള്‍.
ജാപ്പനീസ് ചിത്രം ആഫ്റ്റര്‍ ദി സ്റ്റോം, ഇറാന്‍ ചിത്രം ഡോട്ടര്‍, ഫിലിപ്പെയ്ന്‍ ചിത്രം ഓര്‍ഡിനറി പീപ്പിള്‍ ഉള്‍പ്പെടെ 45 ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിലുള്ളത്. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ സജി പാലമേല്‍ ശ്രീധരന്റെ ആറടി ടാഗോര്‍ തീയറ്ററില്‍ വൈകിട്ട് 615ന് പ്രദര്‍ശിപ്പിക്കും. ആദരാഞ്ജലി വിഭാഗത്തില്‍ ഇറാന്‍ സംവിധായകന്‍ അബ്ബാസ് കിയെരോസ്മിയുടെ വിന്റ് വില്‍ ക്യാരി അസ് എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുക. ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗത്തില്‍ നാല് സിനിമ ഉള്‍പ്പെടെ 63 ഓളം ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശനത്തിനുള്ളത്. പ്രധാന വേദിയായ ടാഗോര്‍ തീയറ്റര്‍ ഉള്‍പ്പെടെ 13 തീയറ്ററുകളിലായി ചലച്ചിത്ര പ്രേമികള്‍ക്ക് സിനിമ ആസ്വദിക്കാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.