കണക്കിൽപ്പെടാത്ത നിക്ഷേപങ്ങൾക്ക് 60 ശതമാനത്തോളം നികുതി ചുമത്തും വിധം ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: കണക്കിൽപ്പെടാത്ത നിക്ഷേപങ്ങൾക്ക് 60 ശതമാനത്തോളം നികുതി ചുമത്തും വിധം ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. പാർലമെന്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച ഭേദഗതി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
നേരത്തെ 40 ശതമാനം നികുതിയോടെ കള്ളപ്പണം വെളിപ്പെടുത്താനുള്ള സര്‍ക്കാർ പദ്ധതി കൊണ്ട് വന്നിരുന്നു. ഇതിന്റെ കാലാവധി സെപ്റ്റംബര്‍ 30 ന് അവസാനിച്ചിരുന്നു. ഇതേ തുടർന്ന് കണക്കുകാണിക്കാതെയുള്ള നിക്ഷേപത്തിന് 30 ശതമാനം നികുതിയും 200 ശതമാനം പിഴയും അടയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് ഉണ്ടായിരിക്കുന്ന വന്‍ നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ ഉപയോഗിച്ച് ബാങ്കില്‍ പണം നിക്ഷേപിക്കുന്നുവെന്നാണ് കണ്ടെത്തല്‍. നവംബര്‍ എട്ട് മുതല്‍ രണ്ടാഴ്ചയ്ക്കിടെ 21,000 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ മാത്രം എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണു സർക്കാർ ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളൂന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.