സാംസംഗ് ഗാലക്സി നോട്ട് 7 ന്റെ ബാറ്ററികള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നത് പതിവായതിനെ തുടര്‍ന്നാണ് സുരക്ഷയുടെ ഭാഗമായി വിമാനത്തിൽ ഫോണ്‍ വിലക്കിയിരിക്കുന്നത്.
ന്യൂഡൽഹി: സാംസംഗ് ഗാലക്സി നോട്ട് 7ന് വിമാനത്തിൽ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റേതാണു തീരുമാനം. സാംസംഗ് ഗാലക്സി നോട്ട് 7 ന്റെ ബാറ്ററികള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നത് പതിവായതിനെ തുടര്‍ന്നാണ് സുരക്ഷയുടെ ഭാഗമായി വിമാനത്തിൽ ഫോണ്‍ വിലക്കിയിരിക്കുന്നത്.
നേരത്തെ ഈ ഫോണ്‍ സാംസംഗ് വിപണിയില്‍നിന്നും പിന്‍വലിച്ചിരുന്നു. അതേസമയം വിമാന യാത്രക്കാരുടെ ബാഗില്‍ ഇവ സൂക്ഷിക്കുന്നതിനാണ് വിലക്കെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ് ഭുള്ളാര്‍ അറിയിച്ചു. കൈയിലോ ഹാന്‍ഡ് ബാഗിലോ ഇവ പ്രവര്‍ത്തന രഹിതമാക്കി കൊണ്ടുപോകാമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.