Currency

പുതിയ 2000 നോട്ടും വൈകാതെ റദ്ദാക്കിയേക്കും

സ്വന്തം ലേഖകന്‍Monday, November 28, 2016 11:10 am

വിദേശനാണ്യ വിനിമയ വിദഗ്ധരാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത്.

ന്യൂഡല്‍ഹി: പുറത്തിറങ്ങിയിട്ടുള്ള രണ്ടായിരത്തിന്റെ പുതിയ നോട്ടും കേന്ദ്രസര്‍ക്കാര്‍ വൈകാതെ റദ്ദാക്കിയേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. വിദേശനാണ്യ വിനിമയ വിദഗ്ധരാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഒട്ടും ആലോചനയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെന്നും രണ്ടായിരത്തിന്റെ കറന്‍സി അച്ചടിച്ചിറക്കി സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചത് ഈ നോട്ടുകളും താമസിയാതെ പിന്‍വലിക്കാന്‍ തന്നെയാണെന്ന് ഇന്ത്യന്‍ കറന്‍സികാര്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ 86 ശതമാനം കറന്‍സികളും റദ്ദാക്കിയതിനെ തുടര്‍ന്ന് ദേശീയസമ്പദ്വ്യവസ്ഥയാകെ തകര്‍ന്ന നിലയില്‍ നിലകൊള്ളുമ്പോഴാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x